ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷം സമാപിച്ചു
1482318
Tuesday, November 26, 2024 8:15 AM IST
പത്തനംതിട്ട: നിത്യചൈതന്യ യതിയുടെ ദര്‍ശനങ്ങള്‍ കാലാതീതമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കെപിസിസി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സംഘടിപ്പിച്ച ഗുരുനിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്മാന് പഴകുളം മധു അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാലാ ഫിലോസഫി വകുപ്പ് മുന്‍ അധ്യക്ഷ പ്രഫ. ബി. സുജാത മുഖ്യപ്രഭാഷണം നടത്തി. മാലേത്ത് സരളാദേവി, എ. ഷംസുദീന്‍, റിങ്കു ചെറിയാന്, സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, എ. സുരേഷ്കുമാര്‍, ബിന്നി സാഹിതി, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, കെ. ജാസിംകുട്ടി, രജനി പ്രദീപ്, ജെറി മാത്യു സാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നിത്യചൈതന്യ യതിയുടെ നളി എന്ന കാവ്യബിംബം പുസ്തക ചര്‍ച്ച നടന്നു. ഡോ. നിബുലാല്‍ വെട്ടൂര്‍ മോഡറേറ്ററായിരന്നു. റവ. ഡോ. മാത്യു ഡാനിയേല്‍, വിനോദ് ഇളകൊള്ളൂര്‍, ഡോ. സ്നേഹ ജോര്‍ജ് പച്ചയില്‍, ഡോ. ഗിഫ്റ്റി വര്‍ഗീസ് പേരയില്‍, സുരേഷ് പനങ്ങാട്, സുഗത പ്രമോദ് എന്നിവര്‍ പങ്കെടുത്തു. കവി സമ്മേളനം പ്രാഫ. മാലൂര്‍ മുരളീധരന് ഉദ്ഘാടനം ചെയ്തു.