പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ചി​റ​ങ്ങു​മ്പോ​ള്‍, മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു ത​ല​യി​ല്‍ വീ​ണു പ​രി​ക്കേ​റ്റ അ​യ്യ​പ്പ​ഭ​ക്ത​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ക​ര്‍​ണാ​ട​ക മാ​ണ്ഡ്യ പാ​ണ്ഡ​വ​പു​ര​യി​ല്‍ നി​ന്നെ​ത്തി​യ സ​ഞ്ജു​വി​നാ​ണ് (29) ചു​ക്കു​വെ​ള്ള പു​ര​യ്ക്കും പാ​റ​മ​ട​യ്ക്കു​മി​ട​യി​ലെ വ​ള​വി​ലെ​ത്തി​യ​പ്പോ​ള്‍ മ​ര​ത്തി​ന്‍റെ ക​മ്പ് ഒ​ടി​ഞ്ഞു ത​ല​യി​ല്‍ പ​തി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്. ഇ​ന്നലെ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം.

വി​വ​ര​മ​റി​ഞ്ഞെത്തി​യ പോ​ലീ​സ്, സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ല്‍ അ​റി​യി​ച്ച് ആം​ബു​ല​ന്‍​സ് വ​രു​ത്തി​ച്ച്‍ പ​മ്പ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​ഞ്ജു​വി​ന് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്കി. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.