ക​ട​മ്പ​നാ​ട്: ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ കാ​യി​ക​താ​ര​ങ്ങ​ളെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക​യെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്നു​ള്ള 50 ല​ക്ഷം രൂ​പ​യും കാ​യി​ക വ​കു​പ്പി​ന്‍റെ 50 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക പ്ര​താ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഫു​ട്ബാ​ള്‍ താ​രം കെ.​ടി. ചാ​ക്കോ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സി​ന്ധു ദി​ലീ​പ്, മ​ണി​യ​മ്മ മോ​ഹ​ന്‍,

നെ​ല്‍​സ​ണ്‍ ജോ​യ്‌​സ്, മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​ആ​ര്‍. അ​ജീ​ഷ് കു​മാ​ര്‍, സു​രേ​ഷ് കു​മാ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ചി​ത്ര, സി​ന്ധു, ഷീ​ജ കൃ​ഷ്ണ​ന്‍, ലി​ന്‍റോ, പ്ര​സ​ന്ന ടീ​വ​ര്‍, ഷീ​ജ ഷാ​ന​വാ​സ്, ജോ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.