പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ‌ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്ത​വും മൂ​ന്നു വ​ർ​ഷ​വും ഒ​രു മാ​സ​വും ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും. പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സി​ന്‍റേ​താ​ണ് വി​ധി. കോ​ട്ടാ​ങ്ങ​ൽ പാ​ടി​മ​ൺ വ​ട്ട​ക​ത്ത​റ ര​വീ​ന്ദ്ര​നെ (65)യാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി ശി​ക്ഷി​ച്ച​ത്. പെ​രു​മ്പെ​ട്ടി പോ​ലീ​സ് 2019-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.

2018 സെ​പ്റ്റം​ബ​ർ 30 ന് ​കു​ട്ടി​യെ ഇ​യാ​ൾ വീ​ട്ടി​ലെ മു​റി​യി​ൽ ക​ട്ടി​ലി​ൽ കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ടശേ​ഷം ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് കേ​സ്. പു​റ​ത്തു​പ​റ​ഞ്ഞാ​ൽ അ​മ്മ​യെ​യും അ​ച്ഛ​നെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന ബി. ​അ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ബ​ലാ​ൽ​സം​ഗ​ത്തി​നും പോ​ക്സോ നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്ത​ത്.

കു​ത​റി​യോ​ടാ​ൻ ശ്ര​മി​ച്ച കു​ട്ടി​യെ ര​വീ​ന്ദ്ര​ൻ മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ൽ കു​ട്ടി​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ ജെ​യ്‌​സ​ൺ മാ​ത്യൂ​സ്, റോ​ഷ​ൻ തോ​മ​സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.