അ​ടൂ​ര്‍: എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ​യും സം​ഘ​ട​ന​യാ​യ ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്ഫെ​ഡ്) പ​തി​നാ​ലാം സം​സ്ഥാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഡി​സം​ബ​ര്‍ 14ന് ​അ​ടൂ​ര്‍ ഗ്രീ​ന്‍​വാ​ലി ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് 800 എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 10ന് ​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലെ​ന്‍​സ്ഫെ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

ലെ​ന്‍​സ്ഫെ​ഡ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തി​ന്‍ സു​ധാ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി. ​ഗി​രീ​ഷ് കു​മാ​ര്‍, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​ര്യ​ന്‍ ഫി​ലി​പ്പ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ല്‍​ടെ​ക് ജി. ​ജ​യ​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വ​സ​ന്ത ശ്രീ​കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ കു​ഞ്ഞു​മോ​ന്‍ കെ​ങ്കി​രേ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഭാ​ഗ​മാ​യി മി​നി ബി​ല്‍​ഡ് എ​ക്സ്പോ​യും സം​ഘ​ടി​പ്പി​ക്കും. നൂ​ത​ന​വും വ്യ​ത്യ​സ്ത​വു​മാ​യ നി​ര്‍​മാ​ണ​സാ​മ​ഗ്രി​ക​ളും വി​വി​ധ നി​ര്‍​മാ​ണ രീ​തി​ക​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന 30 സ്റ്റാ​ളു​ക​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ണ്ടാ​വു​ക.