തിരുവല്ല നഗരസഭയിൽ ഭരണസ്തംഭനത്തിന് ഉത്തരവാദി യുഡിഎഫ്: സജി അലക്സ്
1479958
Monday, November 18, 2024 4:56 AM IST
തിരുവല്ല: നഗരസഭയിൽ നിലനിൽക്കുന്ന ഭരണസ്തംഭനത്തിന്റെ ഉത്തരവാദിത്വം യുഡിഎഫിനാണെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി അലക്സ്. നഗരസഭയുടെ ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരേ കേരള കോൺഗ്രസ് -എം ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ നഗരസഭാ കവാടത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ഭരണസമിതിയുടെ മേൽ യുഡിഎഫ് നേതൃത്വത്തിന് ഒരു ഉത്തരവാദിത്വമില്ലെന്നും ഭരണകക്ഷി കൗൺസിലർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും തർക്കങ്ങളുമാണ് ഈ അവസ്ഥക്ക് കാരണമെന്നും സജി അലക്സ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പോൾ മാത്യു അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി, ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശേരിൽ, ട്രഷറർ രാജീവ് വഞ്ചിപ്പാലം, യൂത്ത്ഫ്രണ്ട് -എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, ജനറൽ സെക്രട്ടറി ദീപക് മാമ്മൻ മത്തായി,
നഗരസഭാ പ്രതിപക്ഷ നേതാവ് പ്രദീപ് മാമ്മൻ, കൗൺസിലർമാരായ തോമസ് വഞ്ചിപ്പാലം, ലിൻഡാ വഞ്ചിപ്പാലം, ബിന്ദു റെജി കുരുവിള, സംസ്ഥാന സമിതി അംഗങ്ങളായ ബോസ് തെക്കേടം, മജ്നു എം. രാജൻ, തോമസ് വർഗീസ്, കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് റെജി കുരുവിള, റോയി കണ്ണോത്ത്, തോമസ് കോശി, സൂസമ്മ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.