നഴ്സിംഗ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ് മരിച്ചു
1479379
Saturday, November 16, 2024 4:35 AM IST
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു. ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ നാലാം വർഷ വിദ്യാർഥി അമ്മു എ. സജീവ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിന് വെട്ടിപ്പുറത്തുള്ള എൻഎസ്എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നാണ് വീണത്. അമ്മുവിന്റെ ഫോൺ മുറിയിൽനിന്നു കണ്ടെത്തി.
ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.