കിണറ്റിൽ വീണു തൊഴിലാളി മരിച്ചു
1479715
Sunday, November 17, 2024 4:30 AM IST
അടൂർ: മരംമുറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു. എഴംകുളം, പാലമുക്ക് ശ്രീ നിലയത്തിൽ പി.എ. സുരേഷാണ് (50) മരിച്ചത്. പറക്കോട് ഭാഗത്തുള്ള ഒരു വീട്ടിലെ മരത്തിന്റെ മുറിച്ചുമാറ്റിയ മരക്കഷണം വടം കെട്ടി ഇറക്കുന്നതിനിടെ കാൽ വഴുതി തൊട്ടടുത്തുള്ള കിണറ്റിലേക്ക് സുരേഷ് വീഴുകയായിരുന്നുവെന്ന് പറയുന്നു.
വിവരമറിഞ്ഞെത്തിയ അടൂർ അഗ്നി രക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ശ്യാമള. മക്കൾ: സന്ധ്യ, പരേതനായ സന്ദീപ്. മരുമകൻ: നെൽസൺ ഫ്രാൻസിസ്.സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ.