കാർഷിക മേഖലയോടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അവഗണന: ഫ്രാൻസിസ് ജോർജ്
1479713
Sunday, November 17, 2024 4:30 AM IST
കൊല്ലമുള: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണനയും നിരുത്തരവാദപരമായ സമീപനവുമാണ് കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഇന്നുണ്ടായിരിക്കുന്ന തകർച്ചയ്ക്കു കാരണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി. കേരള കോൺഗ്രസ് കൊല്ലമുള മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിച്ചെലവിലെ വർധനയും കാർഷികോത്പന്നങ്ങളുടെ വിലയിടിവും കാരണം കർഷകർ നട്ടംതിരിയുകയാണ്. വന്യജീവികളുടെ നിരന്തരമായ ആക്രമണംകൂടിയായതോടെ നിൽക്കക്കള്ളി ഇല്ലാതായിരിക്കുന്നു.ഇക്കാര്യങ്ങളിൽ അടിയന്തരമായി ഇടപെടൽ നടത്തേണ്ട സർക്കാരുകൾ ഇതൊന്നും കണ്ട ഭാവമേ നടിക്കുന്നില്ലെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എം. എസ്. ചാക്കോ മണ്ണാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശേരി, നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി, തോമസ് കുന്നപ്പള്ളി, റെജി പഴൂർ,ആന്റോച്ചൻ വെച്ചൂച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.