മണിപ്പുരില്‍ സൗഹാര്‍ദാന്തരീക്ഷം നഷ്ടപ്പെടുത്തരുത്: പി.സി. തോമസ്
1479953
Monday, November 18, 2024 4:56 AM IST
തിരുവല്ല: മണിപ്പുര്‍ മേഖലയില്‍ വഷളായിക്കൊണ്ടിരിക്കുന്ന ജനകീയ ബന്ധം സൗഹാര്‍ദം ശക്തിപ്പെടുത്തി വീണ്ടെടുക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ ശ്രമം നടക്കണമെന്നു കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ്. തിരുവല്ലയില്‍ മാധ്യമപ്രവര്‍ത്തകരോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരുടെയും ജീവന് നഷ്ടപ്പെടാനും ദേവാലയങ്ങള്‍ ആക്രമിക്കപ്പെടാനും മണിപ്പുര്‍ സംഭവങ്ങള്‍ കാരണമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അഖിലേന്ത്യാ തലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.