ആ​റ​ന്മു​ള: പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ട് ക​ള​ഭാ​ഭി​ഷേ​ക​വും അ​വ​താ​ര​ച്ചാ​ര്‍​ത്തും 27 വ​രെ ന​ട​ക്കും. അ​വ​താ​ര​ചാ​ര്‍​ത്തി​നോ​ടും ക​ള​ഭാ​ഭി​ഷേ​ക​ത്തി​നോ​ടും അ​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഓ​രോ ദി​വ​സ​വും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ക്ര​മീ​ക​രി​ക്കും. ഇന്നു രാ​ത്രി എ​ട്ടു മു​ത​ല്‍ കൈ​കൊ​ട്ടി​ക്ക​ളി,

19 ന് ​രാ​ത്രി എ​ട്ടു മു​ത​ല്‍ സ​മ്പ്ര​ദാ​യ ഭ​ജ​ന്‍, 20 ന് ​തി​രു​വാ​തി​ര, 24നു ​രാ​ത്രി എ​ട്ടു മു​ത​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, മാ​ല​ക്ക​ര രാ​മ​കൃ​ഷ്ണ​ന്‍റെ ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റം, 26 ന് ​തി​രു​വാ​തി​ര, 27 ന് ​വൈ​കു​ന്നേ​രം വ6.30 ​ന് ന​ട​ക്കു​ന്ന സേ​വ​യ്ക്ക് മ​ല​യാ​ല​പ്പു​ഴ രാ​ജ​ന്‍ തി​ട​മ്പ് എ​ഴു​ന്ന​ള​ളി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ ന​ട​മം​ഗ​ല​ത്ത്, സെ​ക്ര​ട്ട​റി ശ​ശി ക​ണ്ണ​ങ്കേ​രി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.