ദേശീയ ക്ഷീര ദിനം: മില്‍മ പത്തനംതിട്ട ഡെയറി സന്ദര്‍ശിക്കാം
1479720
Sunday, November 17, 2024 4:42 AM IST
പത്തനംതിട്ട: ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് 25നും 26 നും മില്‍മയുടെ പത്തനംതിട്ട ഡെയറി സന്ദര്‍ശിക്കാന്‍ അവസരം. രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് സന്ദര്‍ശന സമയം. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
പാല്, തൈര്, പേഡ, കപ്പിലുള്ള കട്ടത്തൈര്, പനീര്‍ തുടങ്ങിയവയുടെ ഉത്പാദനം കാണാനും ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കാനുമുള്ള സൗകര്യമുണ്ടായിരിക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന ഐഎസ്ഒ 22000-2018 സര്ട്ടിഫിക്കേഷന് ലഭിച്ച ദക്ഷിണ കേരളത്തിലെ ആദ്യ ഡെയറിയാണ് പത്തനംതിട്ടയിലേത്.
മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് വിലയില്‍ ഡെയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ക്ഷീരദിനാചരണത്തോടനുബന്ധിച്ച് അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 20നു രാവിലെ 10.30ന് പെയിന്റിംഗ് മത്സരവും, എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 21നു രാവിലെ 11നു ക്വിസും നടത്തും.
ഡെയറി കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് പത്തനംതിട്ട ഡെയറി സീനിയര്‍ മാനേര് സി.എ. മുഹമ്മദ് അന്‍സാരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744052946, 9188289275.