‘ഫിറ്റോ ലൈഫ് 2024’ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടന്നു
1479942
Monday, November 18, 2024 4:48 AM IST
അടൂര്‍: അന്താരാഷ്ട്ര ഗൈനക്കോളജി ഏഴാമത് കോണ്‍ഫറന്‍സ് "ഫിറ്റോ ലൈഫ് 2024' പന്തളം ഈഡന് ഗാര്ഡന് കണ്വന്ഷന് സെന്ററില്‍ നടന്നു. ഇസിഎച്ച്എസ് റീജണല്‍ ഡയറക്ടര്‍ കേണല്‍ മല്ലികാര്‍ജുന്‍ നവല്‍ഗട്ടി ഉദ്ഘാടനം ചെയ്തു.
ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചന് അധ്യക്ഷത വഹിച്ചു. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയുടെയും അടൂര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയുടെയും കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയുടെയും സംയുക്താഭിമുഖ്യത്തിലാണ് "ഫിറ്റോ ലൈഫ് 2024' സംഘടിപ്പിച്ചത്.
ഉദ്ഘാടന സമ്മേളത്തില്‍ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ ഡോ. ബി. പ്രസന്നകുമാരി, കേരള ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.യു. കുഞ്ഞുമൊയ്തീന്, അടൂര്‍ ഗൈനക്കോളജി സൊസൈറ്റി സെക്രട്ടറി ഡോ. സിറിയക് പാപ്പച്ചന്, കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്സണ്‍ ഡോ. അനുസ്മിത ആന്‍ഡ്രൂസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ ഡോ. ശ്രീലക്ഷ്മി ആര്. നായര്‍, ഡോ. ശ്രീലതാ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഡേവിഡ് ക്രാം മുഖ്യപ്രബന്ധം അവതരിപ്പിച്ചു. കേരളത്തില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി 250 ല്‍പരം ഡോക്ടര്‍മാര്‍ കോണ്‍ഫറെന്‍സില്‍ പങ്കെടുത്തു.