കോ​ഴ​ഞ്ചേ​രി: ശി​ശു​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണം ന​ട​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ബ് കളക്ടർ സു​മി​ത്കു​മാ​ര്‍ ഠാ​ക്കൂ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ യു. ​അ​ബ്ദു​ള്‍ ബാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് പ്രി​വന്‍റീവ് ഓ​ഫീ​സ​ര്‍ ബി​നു വ​ര്‍​ഗീ​സ് 'കു​ട്ടി​ക​ളും ല​ഹ​രി ഉ​പ​യോ​ഗ​വും' വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സെ​ടു​ത്തു.

ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​ആ​ര്‍. ല​താ​കു​മാ​രി, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. രാ​ജീ​വ്, ഹെ​ഡ്മി​സ്ട്ര​സ് ആ​ശാ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.