റാ​ന്നി: വീ​ട്ടി​ല്‍ വാ​റ്റു​ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ച​തി​ന് ഗൃ​ഹ​നാ​ഥ​ന്‍ അ​റ​സ്റ്റില്‍. റാ​ന്നി പ​ഴ​വ​ങ്ങാ​ടി മോ​തി​ര​വ​യ​ല്‍ വേ​ങ്ങ​ത്ത​ടം മൂ​ഴി​ക്ക​ല്‍ തോ​മ​സ് ചാ​ക്കോ​യാ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ല​ഭ്യ​ത ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍​ട്ടി​ന്‍റെ നി​ര്‍​ദേശപ്ര​കാ​രം റാ​ന്നി എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ലാ​ണ് തോ​മ​സ് ചാ​ക്കോ അ​റ​സ്റ്റി​ലാ​യ​ത്.

അ​സി.​ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍(​ഗ്രേ​ഡ്) സു​രേ​ഷ് കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കി​ഷോ​ര്‍ കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍.ആ​ര്‍. ര​ജീ​ഷ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ തോ​മ​സി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.