കൊ​റ്റ​നാ​ട്: എ​സ്‌സി​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന വെ​ണ്ണി​ക്കു​ളം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കൊ​റ്റ​നാ​ട് എ​സ് സി​വി എ​ച്ച്എ​സ്എ​സി​നാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ത​ടി​യൂ​ർ‌ ഗ​വ.​മോ​ഡ​ൽ എ​ൽ​പി​ജി​എ​സ്, വെ​ണ്ണി​ക്കു​ളം സെ​ന്‍റ് തോ​മ​സ് സ്കൂ​ളു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗ​ത്തി​ൽ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് തോ​മ​സ്, കൊ​റ്റ​നാ​ട് എ​സ് സി​വി സ്കൂ​ളു​ക​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​യി​രൂ​ർ എം​ടി​എ​ച്ച്എ​സ്എ​സ്, കൊ​റ്റ​നാ​ട് എ​സ് സി​വി എ​ച്ച്എ​സ്എ​സ്, എ​ച്ച്എ​സ്എ​സി​ൽ കൊ​റ്റ​നാ​ട് എ​സ് സി​വി​എ​ച്ച്എ​സ്എ​സ്,

ത​ടി​യൂ​ർ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യ്ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ‌. സം​സ്കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ൽ കൊ​റ്റ​നാ​ട് എ​സ് സി​വി എ​ച്ച്എ​സ്എ​സി​നാ​ണ് ഒ​ന്നാം സ്ഥാ​നം. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ സു​രേ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.