കോ​ന്നി: ആ​ന​ക്കൂ​ട് ഗ്രീ​ൻ ന​ഗ​ർ ജം​ഗ്ഷ​ൻ - എ​സ്എ​ൻ സ്കൂ​ൾ റോ​ഡ് ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. അ​ഞ്ചു വ​ർ​ഷ​മായി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര ഉ​ൾ​പ്പെ​ടെ സാ​ധ്യ​മ​ല്ലാ​ത്തവി​ധം ത​ക​ർ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

റോ​ഡി​ന്‍റെ പു​ന​ർ​നി​ർ‌​മാ​ണ​ത്തി​നു ര​ണ്ടു വ​ർ​ഷം മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ച്ച​തോ​ടെ നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. വീ​ണ്ടും 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെങ്ക​ിലും തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് നി​ർ​മാ​ണ​ത്തി​നു ത​ട​സ​മാ​കു​ക​യാ​ണ്.

ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ർ​ഗീ​സ് തേ​യി​ല​ശേ​രി​യി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.