മാനവസേവ പുരസ്കാരം കർദിനാൾ മാർ ക്ലീമിസ് ബാവയ്ക്കു സമ്മാനിക്കും
1479725
Sunday, November 17, 2024 4:42 AM IST
തിരുവല്ല: പുഷ്പഗിരി സ്ഥാപനത്തിലെ ജീവനക്കാരുടെ പിഎംഎസ് സ്റ്റാഫ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാനവസേവ പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു സമ്മാനിക്കും.
20നു രാവിലെ11ന് പുഷ്പഗിരി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പുരസ്കാരദാനം നിർവഹിക്കും.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സാജൻ ഫിലിപ്പ്, അസിസ്റ്റന്റ് രജിസ്ട്രാർ അജിതാകുമാരി തുടങ്ങിയവർ പങ്കെടുക്കും.