അ​ടൂ​ർ: ഏ​ഴാ​മ​ത് അ​ന്താ​രാ​ഷ്‌ട്രര ഗൈ​നെ​ക്കോ​ള​ജി കോ​ൺ​ഫ​റ​ൻ​സ് "ഫി​റ്റോ ലൈ​ഫ്-2024’ ഇ​ന്ന് പ​ന്ത​ളം ഈ​ഡ​ൻ ഗാ​ർ​ഡ​ൻ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ക്കും. രാ​വി​ലെ 8.30 ന് ​ആ​രം​ഭി​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് ഈ​സി​എ​ച്ച്എ​സ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ കേ​ണ​ൽ മ​ല്ലി​കാ​ർ​ജു​ൻ ന​വ​ൽ​ഗ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ ​എ​സ് പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യു​ടെ​യും, അ​ടൂ​ർ ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​നെ​ക്കോ​ള​ജി സൊ​സൈ​റ്റി​യു​ടെ​യും, കേ​ര​ളാ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​നെ​ക്കോ​ള​ജി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് "ഫി​റ്റോ ലൈ​ഫ്-2024’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ബി. പ്ര​സ​ന്ന​കു​മാ​രി, അ​ടൂ​ർ ഗൈ​നെ​ക്കോ​ള​ജി സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഡോ. ​സി​റി​യ​ക് പാ​പ്പ​ച്ച​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​ശ്രീ​ല​താ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ജ​നി​ത​ക ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ഡേ​വി​ഡ് ക്രാം (​ഓ​സ്ട്രേ​ലി​യ) മു​ഖ്യ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.