കോ​ന്നി: അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെത്തു​ട​ര്‍​ന്ന് റി​ട്ട​. എ​സ്‌​ഐ​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം അ​റ​സ്റ്റി​ല്‍. കോ​ന്നി അ​തു​മ്പും​കു​ളം പു​തു​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​സ​ഫാ​ണ് (63) അ​റ​സ്റ്റി​ലാ​യ​ത്. കോ​ന്നി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് മെം​ബ​റാ​ണ് ഇ​ദ്ദേ​ഹം.

അ​തു​മ്പും​കു​ളം കൊ​ന്ന​പ്പാ​റ കു​റു​മ്പേ​ശ്വ​ര​ത്ത് വീ​ട്ടി​ല്‍ റി​ട്ട​. എ​സ്‌​ഐ ജോ​സി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. മ​ര​ക്കു​റ്റികൊ​ണ്ടു​ള്ള അ​ടി​യി​ല്‍ നെ​റ്റി​ക്കും കൈ​ക്കും പ​രി​ക്കേ​റ്റു. അ​ടി ത​ട​ഞ്ഞ​പ്പോ​ള്‍ കൈ​യ്ക്ക് പൊ​ട്ട​ലു​മു​ണ്ടാ​യി. കേ​സെ​ടു​ത്ത കോ​ന്നി പോ​ലീ​സ് ജോ​സ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജോ​സി​ന്‍റെ വ​സ്തു​വി​ലെ ത​ടി വെ​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പോ​ള്‍ റോ​ഡി​നു കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തി​ലെ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പ്ര​കോ​പ​ന​മാ​യ​തെ​ന്നു പ​റ​യു​ന്നു. കൊ​ന്ന​പ്പാ​റ ചെ​ങ്ങ​റ റോ​ഡി​ല്‍ കാ​റി​ല്‍ സ​ഞ്ച​രി​ക്ക​വേ​യാ​ണ് കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ജോ​സി​ന്‍റെ മൊ​ഴി​പ്ര​കാ​രം എ​സ്‌​ഐ വി​മ​ല്‍ രം​ഗ​നാ​ഥ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജോ​സ​ഫി​നെ പി​ടി​കൂ​ടി​യ​ത്.