ഓതറ ആശാഭവനിൽ വയോജന ദിനാചരണം
1458184
Wednesday, October 2, 2024 3:03 AM IST
ഓതറ: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം കോഴിമല ആശാ ഭവനില്‍ സംഘടിപ്പിച്ചു. മാത്യു റ്റി. തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വയോജന ദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്ത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് അധ്യക്ഷത വഹിച്ചു.
ജില്ലാ സമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, കെ. കെ. വത്സല, കെ. ബി.ശശിധരന് പിള്ള , എം.എസ്.മോഹന്‍, ജി. സന്തോഷ്, പി. ഇ. ലാലച്ചന്‍, ഉമ്മന്‍ റേ വര്‍ഗീസ്, ഒ.എസ്. മീന തുടങ്ങിയവര്‍ പ്രസംഗിച്ചു. വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. എല്ലാ വിദ്യാലയങ്ങളിലും വയോജനദിന പ്രതിജ്ഞ ചൊല്ലി.