വഖഫ് നിയമം അടിയന്തരമായി ഭേദഗതി ചെയ്യണം: നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ്
1458179
Wednesday, October 2, 2024 2:58 AM IST
തിരുവല്ല: വര്‍ഷങ്ങളായി ഉടമസ്ഥാവകാശവും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ഉള്ള ജനങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്ന കിരാതമായ വഖഫ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഭേദഗതി ചെയ്യണമെന്നും അതിലൂടെ മുനമ്പം കടപ്പുറത്തെ അറുനൂറിലധികം കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന നേതൃയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലക്ഷദ്വീപിനും ഹമാസിനും വേണ്ടി തെരുവിലിറങ്ങിയ കേരളത്തിലെ ജനപ്രതിനിധികള്‍ മുനമ്പം കടപ്പുറത്തെ നിരപരാധികളുടെ ദുഃഖം കാണാതെപോകുന്നത് ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്സ് പാണ്ടനാട്, ട്രഷറര്‍ റവ. എല്‍ ടി. പവിത്രസിംഗ്, ഉപദേശകസമിതി അംഗങ്ങളായ ഫാ. പി.എ. ഫിലിപ്പ്, ഫാ. ബന്യാമിന് ശങ്കരത്തില്‍, ഫാ. ജോണിക്കുട്ടി, ഫാ. ഡി. ഗീവര്‍ഗീസ്, റവ. ബിനു കെ. ജോസ്, പാസ്റ്റര്‍ ഉമ്മന്‍ ജേക്കബ്, ഷിബു കെ. തമ്പി, വി.ജി. ഷാജി, ഷാജി ഫിലിപ്പ്, കോശി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.