സെപക് താക്രോ സീനിയർ ചാന്പ്യൻഷിപ്
1454280
Thursday, September 19, 2024 3:01 AM IST
മല്ലപ്പള്ളി: പത്തനംതിട്ട ജില്ലാ സെപക് താക്രോ ഏഴാമത് സീനിയർ ചാമ്പ്യൻഷിപ് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടന്നു. മുൻ എംഎൽഎയും മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി ചെയർമാനുമായ ജോസഫ് എം. പുതുശേരി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെപക് താക്രോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു പുല്ലാനിക്കാലയിൽ അധ്യക്ഷത വഹിച്ചു.
ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് തോമസ് മാത്യു, സെപക് താക്രോ അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. ആനന്ദ്, മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി തോമസ് സ്കറിയ, ബിഎഎം കോളജ് കായിക വിഭാഗം മേധാവി റോജൻ മാത്യു, അഭിരാജ് മിലൻ എന്നിവർ പ്രസംഗിച്ചു.