ബിഎസ്എൻഎൽ ഉപകരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ
1430129
Wednesday, June 19, 2024 4:56 AM IST
അടൂർ: ലക്ഷങ്ങൾ വിലവരുന്ന ബിഎസ്എൻഎൽ ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആനന്ദപ്പള്ളിയിലുള്ള ബിഎസ്എൻഎൽ ടവർ റൂമിൽ ഫിറ്റ് ചെയ്തിരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും മൊഡ്യൂളുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷ്ടിച്ച കേസിൽ അടൂർ പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ സതീഷ് കുമാറി(39)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബിഎസ്എൻഎൽ അടൂർ ഡിവിഷൻ പരിധിയിൽ ഒപ്റ്റിക്കൽ ഇന്റർനെറ്റ് സേവനം നൽകുന്നതിന് കരാർ എടുത്തിട്ടുള്ള സിഗ്നൽ കമ്പനിയുടെ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായുള്ള ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ആനന്ദപ്പള്ളി ടവർ റൂമിൽ കഴിഞ്ഞ 14നു രാത്രി പൂട്ട് പൊളിച്ച് അതിക്രമിച്ച് കയറി ടവർ റൂമിൽ ഫിറ്റ് ചെയ്തിരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും അതിൽ ഘടിപ്പിച്ചിരുന്നഎട്ട് മൊഡ്യൂളുകളും 5000 മീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷ്ടിച്ചുവെന്നാണു കേസ്. മോഷണത്തിൽ കമ്പനിക്ക് 2,01,000 രൂപയുടെ നഷ്ടമാണുണ്ടായത്.