പുതുവാക്കൽ വായനശാലയിൽ കതിർ കാർഷിക ക്ലബ് രൂപീകരിച്ചു
1336561
Monday, September 18, 2023 11:23 PM IST
പന്തളം: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ 15നും 40നും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി കതിർ കാർഷിക ക്ലബ് രൂപീകരിച്ചു. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. ഉണ്ണിക്കൃഷ്ണപിള്ള, ദീപ്തി കുമാരി എന്നിവർ പ്രസംഗിച്ചു.
വായനശാല നിർവാഹക സമിതിയംഗം വിളയിൽ ശാലേം വില്ലയിൽ റോയിമോൻ തോമസ് കാർഷിക പ്രവർത്തനങ്ങൾക്കായി നൽകിയിരിക്കുന്ന സ്ഥലമാണ് ശീതകാല പച്ചക്കറി കൃഷിയും മറ്റ് കാർഷിക പ്രവർത്തനങ്ങൾ നടത്താനുമായി ഉപയോഗിക്കുന്നത്. ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചും സെമിനാറുകൾ സംഘടിപ്പിച്ചും നിർദേശങ്ങളും പിന്തുണയും നൽകും.
ഭാരവാഹികളായി കെ.പി. ഭാസ്കരൻ പിള്ള - രക്ഷാധികാരി, ഗൗരി ആർ. പിള്ള - പ്രസിഡന്റ്, എസ്. ജയലക്ഷ്മി - വൈസ് പ്രസിഡന്റ്, ദീപ്തി കുമാരി - സെക്രട്ടറി, ഷാരോൻ വർഗീസ് - ജോയിന്റ് സെക്രട്ടറി, നോയൽ തോമസ് - ട്രഷറർ, കാശിനാഥ് എസ്. സുന്ദർ, നീലിമ ഷാജി, എസ്. ആദിത്യൻ, അനഘ എസ്. പിള്ള - നിർവാഹക സമിതിഅംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.