യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു
1301375
Friday, June 9, 2023 10:57 PM IST
പത്തനംതിട്ട: നഗരത്തിലെ റോഡുകളുടെ ദുരവസ്ഥയിൽ ഭരണസമിതി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ചു. നഗരത്തിന്റെ മിക്ക ഭാഗങ്ങളും ഇരുട്ടിലമർന്നിരിക്കുകയാണെന്നും അംഗങ്ങൾ പറഞ്ഞു. കൗൺസിലിൽ പ്രതിഷേധമുയർത്തിയശേഷം മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കൗൺസിൽ ബഹിഷ്കരിച്ചത്.
ഭരണസമിതിയും മന്ത്രി വീണാ ജോർജും പരസ്പരം ഏകോപനമില്ലാത്ത പ്രവർത്തനമാണ് നടത്തുന്നതെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി പറഞ്ഞു. നഗരസഭാ മുൻ അധ്യക്ഷരായ എ. സുരേഷ് കുമാർ, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ, സിന്ധു അനിൽ, ആനി സജി, അംബിക വേണു, മേഴ്സി വർഗീസ്, ആൻസി തോമസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
മഴ നടത്തവും വനശുചീകരണവും
പത്തനംതിട്ട: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും വനം വകുപ്പും സംയുക്തമായി ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിന് 19ന് ജില്ലയിലെ വിവിധ എന്‍എസ്എസ് വോളണ്ടിയേഴ്സിനെ പങ്കെടുപ്പിച്ച് മഴ നടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495372116. ഇ-മെയില്‍: [email protected]