വാഴമുട്ടം യുപി സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു
1299833
Sunday, June 4, 2023 6:35 AM IST
വാഴമുട്ടം: ഗവൺമെന്റ് യുപി സ്കൂളിന് പുതിയ കെട്ടിടം സാധ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്ജ്. വാഴമുട്ടം ഗവ. യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിന് ഒരു പുതിയ കെട്ടിടം നിര്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കും. എംഎല്എ ഫണ്ടും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന് ഫണ്ടും ഉപയോഗിച്ച് നിര്മാണം സാധ്യമാക്കും. അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് സ്കൂള് നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
മികച്ച അക്കാദമിക് പ്രവര്ത്തനങ്ങള് നടപ്പാക്കിയതിന്റെ തുടര്ച്ചയായി രണ്ടാം വര്ഷവും ജില്ലയിൽ മികച്ച സ്കൂളായി വാഴമുട്ടം ഗവ. യുപി സ്കൂളിനെ തെരഞ്ഞെടുത്തിരുന്നു. 1924ല് സ്ഥാപിതമായ സ്കൂള് നാല് തലമുറകള്ക്ക് അറിവ് പകര്ന്ന് നല്കി. പ്രീ പ്രൈമറി ഉള്പ്പെടെ ഏഴാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്.
ഓമല്ലൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗം റോബിന് പീറ്റര്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, എസ്സിആര്ടിസി റിസേര്ച്ച് ഓഫീസര് എസ്. രാജേഷ്, പത്തനംതിട്ട ബിപിസി ശോഭനാകുമാരി, പിടിഎ പ്രസിഡന്റ് എസ്. ശ്രീലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.