കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് വയോധികയ്ക്കു പരിക്ക്
1282906
Friday, March 31, 2023 11:04 PM IST
പത്തനംതിട്ട: കോന്നിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും കക്കൂസിന് മുകളില്‍ പ്ലാവ് ഒടിഞ്ഞുവീണ് വയോധികയ്ക്ക് ഗുരുതര പരിക്ക്.
ഇളകൊള്ളൂര്‍ സ്വദേശി മണികണ്ഠവിലാസത്തില്‍ ഭാര്‍ഗവിയമ്മ (87)യ്ക്കു തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30ഓടെയാണ് കനത്ത മഴയിലും കാറ്റിലും വീടിനു സമീപം ഉണ്ടായിരുന്ന കക്കൂസിനൂ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണത്. ഈ സമയം ഭാര്‍ഗവിയമ്മ കക്കൂസില്‍ ഉണ്ടായിരുന്നു. പ്ലാവിന്റെ വലിയ കമ്പ് ഒടിഞ്ഞു തലയിലേക്ക് പതിക്കുകയും മേല്‍ക്കൂരയിലെ ഷീറ്റ് പൊട്ടി തലയില്‍ വീഴുകയുമായിരുന്നു.
ഗുരുതര പരിക്കുകളോടെ ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.