കുന്നന്താനം പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ മുതൽ
1282126
Wednesday, March 29, 2023 10:34 PM IST
കുന്നന്താനം: സെന്റ് ജോസഫ് പള്ളിയിൽ നാളെ നാല്പതാം വെള്ളിയാഴ്ചയിലെ ശുശ്രൂഷകളോടെ പീഡാനുഭവവാര തിരുക്കർമങ്ങൾക്കു തുടക്കമാകും.
രാവിലെ 6.15ന് സപ്ര,6.30 ന് വിശുദ്ധ കുർബാന, 9.30ന് കുരിശിന്റെ വഴി ,10 ന് ദിവ്യകാരുണ്യ ആരാധന,വചന പ്രഭാഷണം, 11.30 ന് വിശുദ്ധ കുർബാന. ഏപ്രിൽ ഒന്നിന് കുമ്പസാര ദിനം 5.45ന് കുരിശിന്റെ വഴി, 6.15ന് സപ്ര, 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലു മുതൽ ആറുവരെ അനുരഞ്ജന കൂദാശ.
രണ്ടിന് ഓശാന ഞായർ രാവിലെ 7 ന് പാരിഷ് ഹാളിൽ തിരുക്കർമങ്ങൾ ആരംഭിക്കും.തുടർന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, വിശുദ്ധ കുർബാന, വചന സന്ദേശം. ആറിനു പെസഹാ വ്യാഴം രാവിലെ എട്ടിന് രോഗികൾക്ക് വീടുകളിൽ കുമ്പസാരവും കുർബാനയും നൽകും.
വൈകുന്നേരം 4.30ന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, പ്രസംഗം ഫാ.വർഗീസ് ചാലപള്ളിയിൽ. ഏഴിനു ദുഃഖവെള്ളി രാവിലെ എട്ടി ന് മുണ്ടുക്കോട്ട ചാപ്പൽ, അമര കുരിശടി, പൂച്ചവാലിയിൽ എന്നിവിടങ്ങളിൽനിന്നു കുരിശിന്റെ വഴി പള്ളിയിലേക്ക്.
9.30 മുതൽ 12.30 വരെ ദിവ്യകാരുണ്യ ആരാധന, തുടർന്ന് ഉച്ചക്കഞ്ഞി. മൂന്നിന് പീഡാനുഭവകർമങ്ങൾ ആരംഭിക്കും, 3.30 ന് ബ്രദർ ടോം കിഴക്കേവീട്ടിൽ പീഡാനുഭവ സന്ദേശം നൽകും. നാലിന് പള്ളിക്ക് ചുറ്റും നാഗരി കാണിക്കൽ, എട്ടിനു വലിയ ശനി വൈകുന്നേരം
4.30ന് വിശുദ്ധ കുർബാന, തുടർന്ന് പുത്തൻ വെള്ളവും തീയും വെഞ്ചരിപ്പ്, ഒന്പതിന് ഈസ്റ്റർ ഞായറാഴ്ച രാവിലെ 2.45 ന് ഉയർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും.
തുടർന്ന് പ്രദക്ഷിണം, പ്രസംഗം, വിശുദ്ധ കുർബാനയ്ക്ക് ഫാ.വർഗീസ് ചാലപള്ളിയിൽ കാർമികനാകും. രാവിലെ ഏഴിനും വിശുദ്ധ കുർബാന ഉണ്ടാകും.