പള്ളിയോ​ട​ങ്ങ​ള്‍​ക്ക് ഗ്രാന്‍റ് വി​ത​ര​ണം ചെ​യ്തു
Monday, March 27, 2023 11:49 PM IST
ആ​റ​ന്മു​ള: പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴു പ​ള​ളി​യോ​ട​ങ്ങ​ള്‍​ക്കു​ള്ള ഗ്രാ​ന്‍റ് വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റണി എം​പി നി​ര്‍​വ​ഹി​ച്ചു. ജി​ല്ല​യി​ല്‍ ഹ​രി​ത വി​ദ്യാ​ല​യ പ​ദ​വി നേ​ടി​യ ഇ​ട​യാ​റ​ന്മു​ള എ​എം​എം​എ​ച്ച്എ​സ് സ്‌​കൂ​ളി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.​
ഫോ​ക്ക്‌​ലോ​ര്‍ അ​ക്കാ​ഡ​മി അ​വാ​ര്‍​ഡ് നേ​ടി​യ വ​ഞ്ചി​പ്പാ​ട്ട് ക​ലാ​കാ​ര​ന്‍ സി.ആര്‍. വി​ജ​യ​ന്‍ നാ​യ​ര്‍ ചൈ​ത്രം, കൃ​ഷി വ​കു​പ്പി​ന്‍റെ ഇ​സ്ര​യേ​ല്‍ കാ​ര്‍​ഷി​ക പ​ഠ​ന യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​യാ​യ ക​ര്‍​ഷ​ക​ന്‍ സു​നി​ല്‍കു​മാ​ര്‍, കാ​യി​ക രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച കോ​ട്ട സ്വ​ദേ​ശി ഉ​ദ​യ​ന്‍ എ​ന്നി​വ​രെയും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ലും സ​ത്ര​ക്ക​ട​വി​ലും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ ഉ​ട​ൻ സ്ഥാ​പി​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി ​ടോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. എ​സ്. കു​മാ​ര്‍, സെ​ക്ര​ട്ട​റി ആ​ര്‍. രാ​ജേ​ഷ്, പ​ള​ളി​യോ​ട സേ​വാ സം​ഘം ഭാ​ര​വാ​ഹി​ക​ള്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്‌​കൂ​ള്‍ ഭാ​ര​വാ​ഹി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.