വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1262752
Saturday, January 28, 2023 10:27 PM IST
പത്തനംതിട്ട: വീട്ടമ്മയെ ഉപദ്രവിച്ച് കഴുത്തിലെ മാല കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി പൊട്ടല്‍കുഴി കല്‍ക്കുളം സ്വദേശി പ്രദീപനെയാ(30)ണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.
2022 ഫെബ്രുവരി 21ന് അയിരൂര്‍ പേരൂര്‍ച്ചാല്‍ രാമചന്ദ്രന് നായരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മോഹന്‍ദാസിന്റെ ഭാര്യ കെ.പി. രമണിയമ്മയെയാണ് മോഷ്ടാവ് വീട്ടില്‍ കടന്ന് ആക്രമിച്ചശേഷം മാല കവര്‍ന്നത്. കേസിലെ രണ്ടാം പ്രതിയെ പിറ്റേന്നു തന്നെ പിടികൂടിയിരുന്നു.
സ്വര്‍ണമാലയാണെന്ന് തിരിച്ചറിഞ്ഞ ഒന്നാം പ്രതി, അത് റബര്‍ തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. സംഭവസമയം വീടിനു വെളിയില്‍ കാത്തുനിന്ന കൂട്ടുപ്രതി അന്നുതന്നെ പിടിയിലായി. കേരളത്തിലും തമിഴ്നാട്ടിലും വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രദീപന്റെ അടുത്ത ബന്ധുക്കളുടെ ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച് സൈബര്‍ സെല്‍ മുഖേന നടത്തിയ അന്വേഷണത്തിനൊടുവില്‍ ചെങ്ങന്നൂരില്‍ നിന്നാണ് പിടിയിലായത്.
അജ്ഞാതമൃതദേഹം
പന്തളം: അച്ചന്‍കോവിലാറ്റില്‍ കുറുന്തോട്ടത്തില്‍ കടവിനു സമീപം പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. കറുത്തഷര്ട്ടാണ് വേഷം. മൃതദേഹത്തിന് ഒരാഴ്ച പഴക്കം തോന്നിക്കുന്നു. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.