പുതമൺ പാലത്തിന്റെ തൂണുകൾ ഇരുത്തി; ഗതാഗതം നിർത്തി
1262169
Wednesday, January 25, 2023 10:33 PM IST
റാന്നി: റാന്നി- കീക്കൊഴൂർ- കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിന്റെ തൂണുകൾ ഇരുത്തി. പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിയതോടെ റാന്നി - കോഴഞ്ചേരി റോഡിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു.
പുതമൺ പാലം ഇരുത്തിയതായി സംശയിക്കുന്നതായി ഇന്നലെ ഉച്ചകഴിഞ്ഞ് നാട്ടുകാരാണ് വിളിച്ചു പറഞ്ഞത്. തുടർന്ന് വാഹനങ്ങൾ കടന്ന് പോകുന്നതിന് അപകട ഭീഷണിയുള്ളതിനാൽ നാട്ടുകാർ വാഹനങ്ങൾ കടത്തിവിട്ടില്ല.
പഴയ പാലത്തിനോട് ചേർത്താണ് പുതിയ പാലം പണിതിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗമെത്തി പരിശോധന നടത്തി ഗതാഗതം നിർത്തിവയ്പിച്ചു. കൂടുതൽ പരിശോധന കൾ പൂർത്തിയാക്കി തുടർ നടപ ടികൾ നടത്തുമെന്നും അധികൃ തർ അറിയിച്ചു.
പുതമൺ പാലം പുതുക്കി പണിതിട്ട് അഞ്ച് വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ.