കുടുംബയോഗം
1261848
Tuesday, January 24, 2023 10:35 PM IST
ആനിക്കാട്: എട്ടൂരായ കോഴിമണ്ണിൽ കുടുംബസംഗമം നാളെ ബേത് ലഹേം തിരുകുടംബ കാത്തോലിക്ക പള്ളി പാരീഷ് ഹാളിൽ നടക്കും. സമ്മേളനം ഫാ. തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്യും. എം.ടി. ജോസഫ് അധ്യക്ഷത വഹിക്കും. ഫാ. റോബർട്ട് ചവറനാനിക്കൽ മുഖ്യപ്രഭാഷണവും. ഫാ. ജോബി പോൾ തെക്കേടത്ത് അനുഗ്രഹ പ്രഭാഷണവും നടത്തും.
കെ.എം. മാണി ജന്മദിനാചരണം 29ന്
പത്തനംതിട്ട: കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായിരുന്ന കെ. എം. മാണിയുടെ 90 -ാം ജന്മദിനം 29ന് ഒന്നു മുതൽ പന്തളം ഹോളിസ്റ്റിക് ഫൗണ്ടേഷൻ ഹാളിൽ സംസ്കാരവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.
വേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. അന്തേവാസികൾക്ക് അനിയൻ കുറ്റിയിൽ സഹായങ്ങൾ കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ വിതരണം ചെയ്യും.