ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ഒ​ന്പ​താം​ക്ലാ​സ് പ്ര​വേ​ശ​നം
Saturday, October 1, 2022 10:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്പ​താം ക്ലാ​സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ർ സ​ര്‍​ക്കാ​ര്‍, അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ 2022-23 കാ​ല​യ​ള​വി​ല്‍ എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​രും 2008 മേ​യ് ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ 2010 ഏ​പ്രി​ല്‍ 30നോ ​അ​തി​നു മു​ന്പോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.​

അ​പേ​ക്ഷ​ക​ര്‍ ഒ​ക്ടോ​ബ​ര്‍ 15നു ​മു​ന്പാ​യി www. navodaya.gov.in, www.nvsadmissionclanssin-e.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യോ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0473 5 265 246.