കൊ​ല്ലം: ഓ​ൾ കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ൻ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ക്കും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ എം. ​നൗ​ഷാ​ദ്, സി.​ആ​ർ. മ​ഹേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

ക​ൺ​വ​ൻ​ഷ​നി​ൽ നി​ർ​മാ​ണ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള​ട​ക്കം ച​ർ​ച്ച ചെ​യ്യും. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ഓ​ൾ കേ​ര​ള ഗ​വ.​കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി 10 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് സ​മ്മ​തി​ച്ച​താ​ണ്.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ എ​ല്ലാ ഫ​ണ്ടു​ക​ളും സ്വ​രൂ​പി​ച്ച് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യെ ഏ​ല്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് കൈ​ക്കൊ​ണ്ട​ത്.

ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി 1200 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ഒ​രു വീ​ട് നി​ർ​മി ക്കു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ​യാ​ണ് കോ​ൺ​ട്രാ​ക്ട്.

എ​ന്നാ​ൽ ക​രാ​റു​കാ​രാ​യ ഞ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ 1200 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടൊ​ന്നി​ന് 2040000 രൂ​പ​യാ​ണ് ചെ​ല​വു വ​രു​ന്ന​ത്. ഈ ​വ​യ​നാ​ടു ദു​ര​ന്ത​ത്തി​ലും സ​ർ​ക്കാ​ർ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യെ വ​ഴി​വി​ട്ടു സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി ച​ർ​ച്ച​ചെ​യ്യും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വി​ഭാ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കി​യ ബി​ഡി​എ​സ് ഒ​ഴി​വാ​ക്കി ക​രാ​റു​കാ​ർ​ക്ക് നേ​രി​ട്ട് പ​ണം​സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക, കേ​സു​ക​ളി​ലും ത​ർ​ക്ക​ങ്ങ​ളി​ലും അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും പെ​ട്ട് കി​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ക​രാ​റു​കാ​രു​ടെ പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, ക​രാ​റു​കാ​ർ പ​ണം മു​ട​ക്കി വാ​ങ്ങു​ന്ന ടാ​റി​ന്‍റ കാ​ലി​ബാ​ര​ലി​ന് ക​രാ​റു​കാ​ര​ന്‍റെ ബി​ല്ലി​ൽ നി​ന്ന് പ​ണം പി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക,

എം​എ​ൽ​എ എ​ഡി​എ​സ്, സി​എം​എ​ൽ​ആ​ർ​ആ​ർ​പി പ​ണി​ക​ളു​ടെ ബി​ല്ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക, ചെ​റു​കി​ട ക​രാ​റു​കാ​രെ സ​ഹാ​യി​ക്കാ​നാ​യി അ​ഞ്ച് ല​ക്ഷ​ത്തി​ൽ താ​ഴെ​യു​ള്ള നി​ർ​മാ​ണം ഇ ​ടെ​ണ്ട​റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ക​രാ​റു​കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യ്ക്കും ബ​ന്ധ​പ്പെ​ട്ട​മ​ന്ത്രി​മാ​ർ​ക്കും പ​ല​ത​വ​ണ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​ന്ന് ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​നി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഓ​ൾ കേ​ര​ള ഗ​വ.​കോ​ൺ​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ജി. ​തൃ​ദീ​പ്, സെ​ക്ര​ട്ട​റി സു​നി​ൽ ദ​ത്ത്,

സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​ൻ.​ടി പ്ര​ദീ​പ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ബൈ​ജു, സെ​ക്ര​ട്ട​റി എ​സ്. ദി​ലീ​പ് കു​മാ​ർ, ട്ര​ഷ​റ​ർ കാ​ഞ്ച​നം സു​രേ​ഷ്, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.