ചാത്തന്നൂരിൽ നവകേരളീയം കുടിശിക നിവാരണ അദാലത്ത്
1493015
Monday, January 6, 2025 6:20 AM IST
ചാത്തന്നൂർ: ചാത്തന്നൂർ റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ നവകേരളീയം കുടിശിക നിവാരണം 2025 ന്റെ ഭാഗമായുള്ള അദാലാത്തുകൾ എട്ടിന് ആരംഭിക്കും.
പലിശ ഇളവ് സർക്കാർ പ്രഖ്യാപിച്ചട്ടുണ്ട്. തുടർന്ന് 16,20,24,27,31 തീയതികളിലും അദാലത്ത് ഉണ്ടാകും. ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും പുറമെ അസിസ്റ്റന്റ് രജിസ്ട്രാർ ഉൾപ്പെടെയുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും.
വായ്പ, ചിട്ടി, കാഷ് ക്രെഡിറ്റ്, ഡിസിഎൽ കുടിശികകൾക്ക് ഇളവ് ബാധകമാവും. ഈ സന്ദർഭം ഉപയോഗപ്പെടുത്തി വായ്പ ഇളവ് നേടി കുടിശിക അടച്ചു വായ്പ കണക്ക് അവസാനിപ്പിക്കാനും നിയമ നടപടികൾ ഒഴിവാക്കാനും ബാങ്ക് പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണൻ നായർ അഭ്യർഥിച്ചു.