എൻഎസ്എസ് കരയോഗത്തിൽ സമ്പൂർണ ഇൻഷ്വറൻസ് പദ്ധതി
1493020
Monday, January 6, 2025 6:20 AM IST
പാരിപ്പള്ളി: കിഴക്കനേല കിഴക്ക് ശ്രീമഹാദേവ എൻഎസ്എസ് കരയോഗത്തിലെ 18 വയസ് പൂർത്തിയായ എല്ലാ കരയോഗ അംഗങ്ങൾക്കും രണ്ട് ലക്ഷം രൂപയുടെ സമ്പൂർണ അപകട ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കി.
സീറോ ബാലൻസ് അക്കൗണ്ട് ഓപ്പണിംഗ്, അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി രജിസ്ട്രേഷനുമായി കാർഡ് വിതരണം, സ്ത്രീകൾക്ക് മൂന്നുലക്ഷം മുതൽ 10 ലക്ഷം രൂപ വരെ സൗജന്യ കാൻസർ ചികിത്സ സഹായ അക്കൗണ്ട്, യുവതി യുവാക്കൾക്ക്പ്രത്യേക അക്കൗണ്ട് എന്നീ പദ്ധതികളും നടപ്പാക്കുന്നു.
പദ്ധതികളുടെ ഉദ്ഘാടനം എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, ഭരണസമിതി അംഗം വിജയൻ പിള്ള,
കരയോഗം സെക്രട്ടറി കെ. അനിൽകുമാർ, കാനറാ ബാങ്ക് മാനേജർ രമേശ്, ജയചന്ദ്ര ബാബു, ജി. രാധാകൃഷ്ണൻ നായർ, വിഷ്ണു, സുരേഷ് ബാബു, വൃന്ദ, പ്രസന്നകുമാർ, ബി. രാജേന്ദ്രൻ പിള്ള, കെ. രാജേന്ദ്രൻ പിള്ള, മിനി കൃഷ്ണൻ, ശശിധരൻ പിള്ള, ബൈജു ഉണ്ണിത്താൻ, രമ്യ അനിൽ, എന്നിവർ പ്രസംഗിച്ചു.