മയ്യനാട് പേവിഷബാധയേറ്റ് തെരുവ് നായ ചത്തു
1493016
Monday, January 6, 2025 6:20 AM IST
കൊട്ടിയം: മയ്യനാട് പഞ്ചായത്തിലെ15ാം വാർഡിൽ തെരുവ് നായ പേവിഷബാധയേറ്റു ചത്തു.
നായയുമായി അടുത്ത് ഇടപഴകി വന്നിരുന്നവർ ആശങ്കയിൽ. ജനങ്ങളുമായി ഇണക്കവും ഇടപഴകിയും വന്നിരുന്ന നായക്കാണ് പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധയേറ്റാണ് ചത്തതെന്ന് കണ്ടെത്തിയത്.
മയ്യനാട് വെള്ളണൽ സ്കൂളിന് സമീപത്തായി കണ്ടിരുന്ന തെരുവ് നായയാണ് ചത്തത്.
വെള്ള മണൽ സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ കണ്ട നായയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പഞ്ചായത്ത് മെമ്പർ മയ്യനാട് സുനിലിനെ വിവരം അറിയിച്ചു.
തുടർന്ന് ഷെൽട്ടറിൽ പാർപ്പിച്ചു വരുന്പോഴാണ് നായ ചത്തത്. പോസ്റ്റ്മോർട്ടത്തിൽ നായക്ക് പേ വിഷ ബാധ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നായയുമായി സമ്പർക്കം പുലർത്തിയവർ വാക്സിനേഷൻ എടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.