കൊ​ല്ലം: ചെ​ന്നൈ കേ​ന്ദ്ര​മാ​യുള്ള ആ​ശ്ര​യം ഫൗ​ണ്ടേ​ഷ​ന്‍ മ​ല​യാ​ളി മാ​ര്‍​ക​ഴി മ​ഹോ​ത്സ​വ ഭാ​ഗ​മാ​യു​ള്ള 'ആ​ശ്ര​യ​ദീ​പം പു​ര​സ്‌​കാ​രം' ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥാ​പ​ക​ന്‍ പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജ് ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ സ​മ്മാ​നി​ച്ചു.

15,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​വാ​ര്‍​ഡ്. ചെ​ന്നൈ ആ​ശാ​ന്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗോ​കു​ലം ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഗോ​കു​ലം ഗോ​പാ​ല​ന്‍,

എ​വി​എ ഗ്രൂ​പ്പ് (മെ​ഡി​മി​ക്‌​സ്) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ.​വി. അ​നൂ​പ്, ശ്യാ​മ​ള ജ​യ​പ്ര​കാ​ശ്, എം. ​ന​ന്ദ​ഗോ​വി​ന്ദ്, ഇ. ​രാ​ജേ​ന്ദ്ര​ന്‍, വി.​സി. പ്ര​വീ​ണ്‍, എം.​കെ. ജ​നാ​ര്‍​ദ്ദ​ന​ന്‍, പി.​എ. സു​രേ​ഷ് കു​മാ​ര്‍, എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ഗാ​ന്ധി​ഭ​വ​ന്‍ സി​ഇ​ഒ ഡോ. ​വി​ന്‍​സ​ന്‍റ് ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.