പടിയിറങ്ങുന്നു; കൊ ട്ടാരക്കരയുടെ ജനകീയ തഹസീൽദാർ
1425898
Thursday, May 30, 2024 12:48 AM IST
കൊട്ടാരക്കര : 34 വർഷത്തെ സേവനത്തിന് ശേഷം കൊട്ടാരക്കരയുടെ ജനകീയ തഹസിൽദാറായിരുന്ന സദാനന്ദപുരം സ്വദേശി ബി. അനിൽകുമാർ നാളെ സർവീസിൽ നിന്നും വിരമിക്കുന്നു. നിലവിൽ ഡെപ്യൂട്ടി കളക്ടറാണ് അനിൽകുമാർ.
കൊട്ടാരക്കര തഹസിൽദാർ ആയിരിക്കുമ്പോഴാണ് മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നതും ഉദ്ഘാടന ചടങ്ങ് ഉത്സവാന്തരീക്ഷത്തിൽ നടത്തിയതും .
2018ലെ വെള്ളപ്പൊക്ക ദുരിതം നേരിട്ട സമയത്ത്,പ്രദേശത്തെ ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം പ്രളയബാധിത ജില്ലകളിലേക്ക് കൊട്ടാരക്കരയിൽ നിന്ന് അവശ്യ സാധനങ്ങൾ എത്തിച്ച് സഹായിച്ചിരുന്നു. പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ എൽ ഡി എം,ഐ എം ജി എന്നീ സ്ഥാപനങ്ങളിലെ ഫാക്കൽറ്റി എന്ന നിലയിൽ ആയിരക്കണക്കിന് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കാണ് ഇദ്ദേഹം പരിശീലന പാoങ്ങൾ പകർന്നു നൽകിയത്.
മികച്ച വാഗ്മി, എഴുത്തുകാരൻ, മോട്ടിവേഷണൽ ട്രെയിനർ എന്നീ നിലകളിലും സജീവമായിരുന്നു. അൽകുമാറിന് കരുത്തായി അധ്യാപികയായ ഭാര്യ ഇന്ദിരയും മക്കളായ എസ് ബി ഐ അസിസ്റ്റന്റ് മാനേജർ അർജുനും എയിംസ് വിദ്യാർഥനിയായ ഐശ്വര്യയും കൂടെയുണ്ട്.