തലയല്‍ കേശവൻനായരുടെ സ്മരണകള്‍ക്ക് പത്താണ്ട്
1575695
Monday, July 14, 2025 6:48 AM IST
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്റര്‍, നിംസ് ലിറ്റററി ക്ലബ് എന്നിവ സംയുക്താഭിമുഖ്യത്തിൽ തലയല്‍ കേശവന്‍നായരുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി യുവജനോത്സവം സംഘടിപ്പിച്ചു. രചന വേലപ്പൻനായർ യുവജനോത്സവം ഉദ്ഘാടനം ചെയ്തു. നിംസില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ. വിനോദ് സെന്‍ അധ്യക്ഷനായി.
തലയല്‍ കേശവൻനായരുടെ ചരമദിനത്തിൽ നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലെ രോഗികളോടൊത്താണ് നെയ്യാറ്റിന്‍കരയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാൻ അനുസ്മരണം സംഘടിപ്പിക്കുന്നതെന്നു പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ പറഞ്ഞു.
ഇന്നു രാവിലെ 7.30 ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഫ്രാൻ നടത്തുന്ന തലയല്‍ അനുസ്മരണ യോഗം കെ. ആൻസലൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും.