കു​ണ്ട​റ : വ​ള​ർ​ത്തു​നാ​യ​യു​ടെ സ​ഞ്ച​യ​നം ആ​ദ​ര സൂ​ച​ക​മാ​യി ന​ട​ത്തി പ്രി​യ​പ്പെ​ട്ട​വ​ർ. ക​ശു​വ​ണ്ടി വ്യ​വ​സാ​യി കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്വാ​സ്‌​തി​ക​യി​ൽ സോ​മ​രാ​ജ െ ന്‍റ​യും കു​ടും​ബ​ത്തി െ ന്‍റ​യും വ​ള​ർ​ത്തു​നാ​യ കു​ട്ട​പ്പാ​യി എ​ന്ന വി​സ്കി​യു​ടെ സ​ഞ്ച​യ​ന​മാ​ണ് പ്രി​യ​പ്പെ​ട്ട​വ​രെ​യെ​ല്ലാം ക്ഷ​ണി​ച്ച് ന​ട​ത്തി​യ​ത്.

സ​ഞ്ച​യ​ന ക​ത്തി​ലെ വ​രി​ക​ൾ ഇ​ങ്ങ​നെ. ‘ഞ​ങ്ങ​ളു​ടെ മാ​ലാ​ഖ വി​സ്കി - കു​ട്ട​പ്പാ​യി​യു​ടെ സ്നേ​ഹ​സ്‌​മ​ര​ണ​യ്ക്ക്... സോ​മ​രാ​ജ​ൻ ,അ​ച്ഛ​ൻ, ര​ജി​ത, അ​മ്മ, വൈ​ശാ​ഖ്, സ​ഹോ​ദ​ര​ൻ, നി​ള, സ​ഹോ​ദ​രി'.'​അ​വ​ൻ ഞ​ങ്ങ​ൾ​ക്ക് നാ​യക്കുട്ടി​യ​ല്ലാ​യി​രു​ന്നു. ഇ​ള​യ മ​ക​ൻ ത​ന്നെ​യാ​യി​രു​ന്നു. അ​ത്ര​യ്ക്കു ഞ​ങ്ങ​ൾ അ​വ​നെ സ്നേ​ഹി ച്ചു. ​അ​വ​ൻ തി​രി​ച്ചും. ര​ജി​ത​യു​ടെ വാ​ക്കു​ക​ളി​ൽ സ്നേ​ഹ​ത്തി െ ന്‍റ ' ക​ണ്ണീ​ർ ന​ന​വാ​ണ് ഉ​ള്ള​ത്.

ചീ​രാ​ങ്കാ​വ് നി​ള ഇ​ൻ ഹോ​ട്ട​ലി​ലാ​യി​രു​ന്നു വിസികിയു​ടെ സ​ഞ്ച​യ​ന ച​ട​ങ്ങ് ന​ട​ന്ന​ത്. ആ​ദ്യം പ്രാ​ർ​ഥ​ന, പി​ന്നെ അ​വ െ ന്‍റ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് പ്രാ​ത​ൽ. കു​ട്ട​പ്പാ​യി​യെ സ്നേ​ഹി​ച്ച​വ​രെ​യെ​ല്ലാം ക​ത്തി​ലൂ​ടെ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും ക്ഷ​ണി​ച്ചി​രു​ന്നു. സോ​മ​രാ​ജ െ ന്‍റ കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗ​മാ​യി​രു​ന്നു കു​ട്ട​പ്പാ​യി എ​ന്ന നാ​യ.

പ​ഗ് ഇ​ന​ത്തി​ൽ​പെ​ട്ട അ​വ​നെ 45 ദി​വ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ സോ​മ​രാ​ജ​ന്‍റെ മ​ക​ൻ വൈ​ശാ​ഖ് എ​റ​ണാ​കു​ള​ത്തു നി​ന്നു കൊ​ണ്ടു​വ​ന്ന​താ​ണ്. ന​ല്ല തി​രി​ച്ച​റി​വും വ​ക​തി​രി​വും ഉ​ണ്ടാ​യി​രു​ന്ന നാ​യ​ക്കു​ട്ടി​ക്ക് അ​വ​ർ 'വി​സ്കി' എ​ന്നു പേ​രി​ട്ടു. ഓ​മ​ന​പ്പേ​ര് ‘കു​ട്ട​പ്പാ​യി'. അ​ന്നു​മു​ത​ൽ ഊ​ണും ഉ​റ​ക്ക​വും എ​ല്ലാം വീ​ട്ടു​കാ​ർ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു കു​ട്ട​പ്പാ​യി. വാ​രി​ക്കൊ​ടു​ത്താ​ലേ ഭ​ക്ഷ​ണം ക​ഴി​ക്കൂ.

കു​ടും​ബ​ത്തി െന്‍റ എ​ല്ലാ യാ​ത്ര​ക​ളി​ലും വി​സ്കി​യും കൂ​ടെ ഉ​ണ്ടാ​വും.​അ​വന്‍റെ എ​ല്ലാ പി​റ​ന്നാ​ളു​ക​ളും കു​ടും​ബ​ത്തി​ന് ആ​ഘോ​ഷ​മാ​യി​രു​ന്നു. ഇ​ട​യ്ക്ക് സോ​മ​രാ​ജ​നും ഭാ​ര്യ ര​ജി​ത​യും ഫാ​ക്‌ടറി​ക​ളി​ൽ പോ​കു​മ്പോ​ൾ അ​വ​ർ​ക്കൊ​പ്പം വി​സ്കി​യും ഉ​ണ്ടാ​വും. തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​ൻ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്‌​യാ​യി​രു​ന്നു 11 വ​യ​സു​ള്ള അ​വ െ ന്‍റ വി​യോ​ഗം. രാ​വി​ലെ ഒ​രു ശ്വാ​സം​മു​ട്ട​ൽ, പ​തി​വ് ഡോ​ക്‌ടറെ വി​ളി​ച്ചു മ​രു​ന്നു ന​ൽ​കി. ഉ​ച്ച​യ്ക്കു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മ​ടി കാ​ണി​ച്ചു. എ​ന്നി​ട്ടും വാ​രി​ക്കൊ​ടു​ത്ത​തു ക​ഴി​ച്ച ശേ​ഷം ത​ലതാ​ഴ്ത്തി അ​വ​ൻ കി​ട​ന്നു. പി​ന്നെ ക​ണ്ണു തു​റ​ന്നി​ല്ല. പ്രാ​യാ​ധി​ക്യം കൊ​ണ്ടു​ള്ള ഹൃ​ദ​യാ ഘാ​ത​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.

പെ​ട്ടി​യി​ലാ​യി​രു​ന്നു അ​ട​ക്കം. ക​ർ​മ​ങ്ങ​ളും ന​ട​ത്തി. 16 ക​ഴി​ഞ്ഞാ​ൽ പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ െ ന്‍റ സ​ന്നി​ധി​യി​ൽ അ​വ​ന്‍റെ ഒ​രു വെ​ള്ളി​രൂ​പം സ​മ​ർ​പ്പി​ക്കാ​നി​രി​ക്കു​ക​യാ​ണ് കു​ടും​ബം. കു​ട്ട​പ്പാ​യി​യെ സം​സ്ക‌​രി​ച്ച സ്ഥ​ല​ത്ത് സ്മൃ​തി കു​ടീ​ര​വും ഒ​രു​ക്കു​ന്നു​ണ്ട്. അ​വി​ടെ വ​യ്ക്കാ​ൻ കു​ട്ട​പ്പാ​യി​യു​ടെ കു​ഞ്ഞു പ്ര​തി​മ സോ​മ​രാ​ജ​ന്‍റെ മ​ക​ൾ നി​ള ഓ​ർ​ഡ​ർ ചെ​യ്തി​രി​ക്കു​ക​യാ​ണ്.