ചാത്തന്നൂർ ആസ്ഥാനമാക്കി താലൂക്ക് അനുവദിക്കണമെന്ന്
1575874
Tuesday, July 15, 2025 3:24 AM IST
ചാത്തന്നൂർ : ചാത്തന്നൂർ കേന്ദ്ര മാക്കി റവന്യൂ താലൂക്ക് അനുവദിക്കണമെന്ന് എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യൂണിയൻ പൊതു യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇ ഡബ്ല്യു എസ് സർട്ടിഫിക്കറ്റ് സമയ ബന്ധിതമായി അപേക്ഷകർക്ക് നൽകണമെന്നുളള പ്രമേയവും യോഗത്തിൽ പാസാക്കി. യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അധ്യക്ഷതവഹിച്ചു.
സെക്രട്ടറി പി.എം. പ്രകാശ്കുമാർ 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. 2025-26 ലെ ബജറ്റുംഅവതരിപ്പിച്ചു.
ചർച്ചകൾക്കുശേഷം യോഗം ബജറ്റും വരവ് ചെലവ് കണക്കുകളും ഐക്യകണ്ഠേന പാസാക്കി . യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് ,എൻഎസ്എസ് ഇൻസ്പെക്ടർ കെ.ആർ. രാകേഷ് എന്നിവർ പ്രസംഗിച്ചു.