കേരളാ കോൺഗ്രസ്-എം പ്രതിനിധി സമ്മേളനം
1575877
Tuesday, July 15, 2025 3:24 AM IST
കൊല്ലം: കേരളാ കോൺഗ്രസ് -എം ശൂരനാട് വടക്ക് മണ്ഡലം പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ഇഞ്ചക്കാട് രാജൻ അധ്യക്ഷനായിരുന്നു.പാർട്ടിയുടെ സംസ്ഥാന ഫണ്ട് പിരിവ് 24 നു മുൻപ് പൂർത്തീകരിക്കാൻ തിരുമാനിച്ചു. യോഗത്തിൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ നാസർ പോരുവഴി,തോട്ടം ജയൻ , ജെ .രാധകൃഷ്ണക്കുറുപ്പ് , എ.ജി.അനിത, പി.ആർ.വിജയമോഹൻ, പതാരം ബൈജു, ശൂരനാട് ഷാജി , പ്രീത രജനീഷ്, ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി.ജി. ജയേഷ് കുമാർ-പ്രസിഡന്റ്, മോഹനൻ, ശ്രീകുമാർ -വൈസ്പ്രസിഡന്റുമാർ, കെ.കെ. ശ്രീകുമാർ- ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, മോഹനൻ പിള്ള ജനറൽ സെക്രട്ടറി , എസ് .രാധാകൃഷ്ണ പിള്ള-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.