മഹാമൃത്യുഞ്ജയ ഹോമം 17ന്
1575876
Tuesday, July 15, 2025 3:24 AM IST
കൊല്ലം : ദുരിത നിവാരണത്തിനും അപമൃത്യു വിനാശത്തിനും ആയുരാരോഗ്യ സൗഖ്യത്തിനുമായി കൊല്ലം പുതിയകാവ് ഭഗവതീ ക്ഷേത്രത്തിൽ 17ന് (കർക്കിടകം ഒന്നിന്) രാവിലെ 5.30ന് മഹാമൃത്യുഞ്ജയ ഹോമം നടത്തും.
ശിവക്ഷേത്രത്തിനു മുൻപിൽ പ്രത്യേകം തയാറാക്കിയ ഹവനവേദിയിൽ ശബരിമല മുൻമേൽശാന്തി തന്ത്രരത്നം എൻ.ബാലമുരളി തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് നടക്കുന്നത്.
ഭക്തജനങ്ങൾ പഞ്ചാക്ഷരി മന്ത്രവും മൃത്യുഞ്ജയ മന്ത്രവും ഉരുവിട്ടുകൊണ്ടു ഈ ഹോമത്തിൽ പങ്കെടുക്കാം. സമാപനത്തിൽ ദുരിത നിവാരണത്തിനായി എള്ളും ചമതയും ശിരസിലുഴിഞ്ഞു ഹോമകുണ്ഡത്തിൽ സമർപ്പിക്കാം.വഴിപാട് ബുക്ക് ചെയ്യുന്നതിന് 8301042088 ബന്ധപ്പെടുക.