വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച നാടിന്റെ അഭിവൃദ്ധിക്ക് അനിവാര്യം: എന്‍.കെ. പ്രേമചന്ദ്രന് എംപി
1575892
Tuesday, July 15, 2025 3:24 AM IST
അഞ്ചല്‍ : വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയും സംരക്ഷണവും നാടിന്റെ അഭിവൃദ്ധിക്ക് അനിവാര്യമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി.
ഏരൂര്‍ പഞ്ചായത്തിലെ പാണയം സര്‍ക്കാര്‍ വെല്‍ഫയര്‍ സ്കൂളില്‍ എന്‍.കെ. പ്രേമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെയും കെട്ടിടത്തില്‍ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് സജ്ജീകരിച്ച എസി സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രൻ.
വൈസ് പ്രസിഡന്റ് വി. രാജി, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജഹ്ഫറുദീന്‍, ഏരൂര്‍ സുഭാഷ്, ഡി.ബിനുരാജ്, ഗീവര്‍ഗീസ്, പി.ജി. പ്രദീപ്, സത്യരാജന്‍, നാസര്ഖാന്, സ്കൂള്‍ എച്ച്എം എച്ച്. ലിസ തുടങ്ങിയവര്‍ പ്രസംഗിച്ചു.