ച​വ​റ: സം​സ്കാ​ര സാ​ഹി​തി ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ൺ​മ​റ​ഞ്ഞു പോ​യ ക​ലാ സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്ക് ബാ​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് "ഓ​ർ​മ​യ്ക്കൊ​രു സ്നേ​ഹ​ഗീ​തം’ (കാ​വ്യ​സ​ന്ധ്യ) ച​വ​റ ത​ട്ടാ​ശേ​രി കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.​കാ​വ്യ സ​ന്ധ്യ സം​സ്ഥാ​ന സ​മി​തി അം​ഗം ഷി​ജു നെ​ല്ലി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്കാ​ര സാ​ഹി​തി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​ഫ്. എ​മേ​ഴ്സ​ൺ , ക​ൺ​വീ​ന​ർ അ​ജി ആ​ലും​മൂ​ട്ടി​ൽ, ച​വ​റ ഹ​രീ​ഷ്, ച​വ​റ ഗോ​പ​കു​മാ​ർ, ബി​ജു ഡാ​നി​യ​ൽ,ആ​സാ​ദ് ആ​ശീ​ർ​വാ​ദ് ,ക​ലാ​കാ​ര​ന്മാ​രാ​യ എം.​ആ​ർ. അ​ര​വി​ന്ദ​ൻ, ടൈ​റ്റ​സ് ക​ട​മ്പാ​ട്ട്, രാ​ധാ മോ​ഹ​ൻ പു​തു​ക്കോ​ട്,ജോ​സ​ഫ് ക​രു​ത്തു​റ, സാ​ബ് മു​കു​ന്ദ​പു​രം, രാ​ജേ​ന്ദ്ര​കു​മാ​ർ ച​വ​റ തു​ട​ങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.