സംസ്ഥാന വനിതാ കമ്മീഷൻ സെമിനാർ സംഘടിപ്പിച്ചു
1575696
Monday, July 14, 2025 6:48 AM IST
നെയ്യാറ്റിന്‍കര : വനിതാ കമ്മീഷന്റെ മുന്നിലെത്തുന്ന ഭൂരിപക്ഷം കേസുകളും കുടുംബജീവിതത്തിലെ താളം തെറ്റലുകളാല് സംഭവിച്ചതാണെന്നും ആരോഗ്യകരമായ ബന്ധങ്ങൾ സംബന്ധിച്ചു ബോധവത്കരണം നല്‍കേണ്ടത് വളരെ അനിവാര്യമാണെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷന്റെ സഹകരണത്തോടെ "ആരോഗ്യകരമായ കുടുംബബന്ധങ്ങൾ' എന്ന വിഷയത്തിൽ ലൈഫ് ഫൗണ്ടേഷന് കേരള സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നഗരസഭയിലെ ആശാ വർക്കർമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി നടത്തിയ സെമിനാറില്‍ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി.
നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ് അധ്യക്ഷയായി. കേരള ചരിത്ര ഗവേഷണ കൗൺസിൽ പബ്ലിക്കേഷൻ അസിസ്റ്റന്റ് എസ്.എൻ. സന്ധ്യ ക്ലാസ് നയിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ എസ്.ജി. ബീനമോൾ എന്നിവര്‍ സംബന്ധിച്ചു.