വീടുകയറി ആക്രമിച്ചതായി പരാതി
1575686
Monday, July 14, 2025 6:34 AM IST
ചവറ : അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതായി പരാതി.ആക്രമണത്തില്‍ വയോധികയുള്പ്പെടെയുള്ളവര്ക്ക് പരിക്കേറ്റു.
ചവറ മേനാമ്പള്ളി കുഴീത്തറ കിഴക്ക് വീട്ടില്‍ മറിയം ബീവി (65), മകന് റിയാസ് (43), മരുമകള്‍ മാജിദ (35),മക്കളായ അദില (10), അദിനാന്(14),എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.റിയാസിന്റെ മകന് അദിനാന് സൈക്കിളില്‍ കാറ്റ് നിറയ്ക്കുന്നതിന് നാസറിന്റെ കടയിലെത്തുകയും അതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് വീടുകയറിയുള്ള ആക്രമണത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.
മാജിദ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് നാസറുള്‍പ്പെടെ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു .