ദൈവകരങ്ങൾ മനുഷ്യരിലൂടെ നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കും: ഫാ. റോൾഡൻ ജേക്കബ്
1575684
Monday, July 14, 2025 6:34 AM IST
കൊല്ലം : യമൻ ജയിലിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ ദൈവത്തിന്റെ കരങ്ങൾ മനുഷ്യരിലൂടെ പ്രവർത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കുമെന്ന് ഫാ. റോൾഡൻ ജേക്കബ് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ നടന്ന പ്രാർഥനാദിനത്തിൽ വിളക്ക് തെളിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഫാ. റോൾഡൻ ജേക്കബ് ദീപം തെളിയിച്ച് എൻ. എസ്. വിജയന് കൈമാറി.നിമിഷയുടെ മോചനം സാധ്യമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ വേണ്ട നടപടികൾ എടുക്കണമെന്ന് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ. എസ്. വിജയൻ ആവശ്യപ്പെട്ടു.
പ്രസന്ന അലക്സാണ്ടർ,അലക്സ് നെപ്പോളിയൻ, അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, കുരീപ്പുഴ ഷാനവാസ്, കെ.വി. ജ്യോതിലാൽ, അഗസ്റ്റിൻ സേവ്യർ, ജാക്സൺ നീണ്ടകര, ക്ലീറ്റസ് ആന്റണി, കുരീപ്പുഴ യഹിയ, ആസാദ് ആശിർവാദ്, മരുത്തടി കൃഷ്ണകുമാർ, ജയിംസ് കാർലോസ്, കെ.എ. ജോളി, ഷിജി ജോസഫ്, സെബാസ്റ്റ്യൻ ജോർജ്, ഷാജി പീറ്റർ, സന്തോഷ് കുരീപ്പുഴ, കാവനാട് ഫ്രാൻസിസ്, ഹരി നീണ്ടകര, കൊല്ലം അലക്സാണ്ടർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.